06:22pm 18 August 2026
NEWS
കൊല്ലം സ്വദേശിയായ യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം
18/08/2026  06:56 AM IST
nila
കൊല്ലം സ്വദേശിയായ യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി ഭർത്താവിനെതിരെ പരാതി. സംഭവം ചോദ്യം ചെയ്തതിനു പിന്നാലെ ഭാര്യയെ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയും ഭർത്താവും കൊല്ലം സ്വദേശികളാണ്.

തനിക്ക് മാത്രം കാണുന്നതിനായി എന്നുപറഞ്ഞാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ പിന്നീട് ഇവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. ദൃശ്യങ്ങൾ സൈറ്റുകളിൽ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചത്.

വിദേശത്തായിരുന്ന യുവതി വിവരമറിഞ്ഞതിനു പിന്നാലെ നാട്ടിലെത്തി. ഭർത്താവിനെ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിൽ ഇയാളെയും നാട്ടിലെത്തിച്ചു. തുടർന്ന് രണ്ടു ദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയി.

എന്നാൽ മൂന്നാം ദിവസം കാര്യങ്ങൾ കൈവിട്ടു. ഭർത്താവ് ക്രൂരമായി മർദിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മർദനത്തിൽ പരുക്കേറ്റ യുവതി ചികിത്സയിലാണ്.

ഭർത്താവുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img